Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boat Accident

ബോട്ടപകടത്തിൽ മൂന്നു മരണം

കാ​​​ൻ​​​ബ​​​റ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ആ​​​ഡം​​​ബ​​​ര​​​ബോ​​​ട്ട് മു​​​ങ്ങി ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ട​​​ക്കം മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. ന്യൂ ​​​സൗ​​​ത്ത് വെ​​​യി​​​ൽ​​​സ് സം​​​സ്ഥാ​​​ന​​​ത്തെ സൗ​​​ത്ത് ബെ​​​ല്ലീ​​​ന തീ​​​ര​​​ത്താ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ബോ​​​ട്ട് മു​​​ങ്ങി​​​യ വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സ്ഥ​​​ല​​​ത്തേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട ആ​​​റം​​​ഗ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ബോ​​​ട്ട് പ്ര​​​ക്ഷു​​​ബ്ധ​​മാ​​​യ ക​​​ട​​​ലി​​​ൽ മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

ര​​​ണ്ടു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​രി​​​ക്കു​​​ക​​​യും അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന നാ​​​ലു പേ​​​ർ ല​​​ഘു​​​പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ നീ​​​ന്തി​​​ക്ക​​​യ​​​റു​​​ക​​​യു​​​മു​​​ണ്ടാ​​​യി. ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രാ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​വും പി​​​ന്നീ​​​ട് ക​​​ണ്ടെ​​​ത്തി.

Kerala

മൊ​സാം​ബി​ക്കി​ലെ ബോ​ട്ട് മ​റി​ഞ്ഞു കാ​ണാ​താ​യ പി​റ​വം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പി​റ​വം:‌ മൊ​സാം​ബി​ക്കി​ലെ ബെ​യ്റാ തു​റ​മു​ഖ​ത്തി​നു സ​മീ​പം ബോ​ട്ട് മ​റി​ഞ്ഞു കാ​ണാ​താ​യ പി​റ​വം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പി​റ​വം വെ​ളി​യ​നാ​ട് പോ​ത്തം​കു​ടി​ലി​ൽ ഇ​ന്ദ്ര​ജി​ത്ത് സ​ന്തോ​ഷി​ന്‍റെ(22) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബോ​ട്ടി​നു​ള്ളി​ൽ​നി​ന്നു ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് ഇ​ന്ദ്ര​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് ഇ​ന്ന​ലെ​യാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് വി​വ​രം. കൊ​ല്ലം തേ​വ​ല​ക്ക​ര ഗം​ഗ​യി​ൽ ശ്രീ​രാ​ഗ് രാ​ധാ​കൃ​ഷ്ണ​നും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ 16നു ​പു​ല​ർ​ച്ചെ​യാ​ണു തു​റ​മു​ഖ​ത്തു​നി​ന്നു 31 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​രെ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന സ്വീ-​ക്വ​സ്റ്റ് എ​ണ്ണ​ക്ക​പ്പ​ലി​ലേ​ക്കു ജോ​ലി​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട ബോ​ട്ട് മ​റി​ഞ്ഞ​ത്. ഇ​ന്ദ്ര​ജി​ത്ത് ഉ​ൾ​പ്പെ​ടെ 21 പേ​രാ​ണു ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഷാ​ർ​ജ ആ​സ്ഥാ​ന​മാ​യു​ള്ള ഏ​രീ​സ് മ​റൈ​ൻ ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് സ​ർ​വീ​സ് ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​രാ​യി​രു​ന്നു ഇ​വ​ർ‌. ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ടു മ​റി​ഞ്ഞ ബോ​ട്ടി​ൽ​നി​ന്നു കോ​ന്നി സ്വ​ദേ​ശി ആ​കാ​ശ് ഉ​ൾ​പ്പെ​ടെ 16 പേ​ർ ര​ക്ഷ​പ്പെ​ട്ടു.

NRI

മൊ​സാം​ബി​ക്കി​ലെ ബോ​ട്ട​പ​ക​ടം: കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

മ​പൂ​ട്ടോ: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ മൊ​സാം​ബി​ക്കി​ലെ ബോ​ട്ട​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ കൊ​ല്ലം തേ​വ​ല​ക്ക​ര സ്വ​ദേ​ശി​യും. അ​പ​ക​ടം ന​ട​ന്ന പ്ര​ദേ​ശ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തേ​വ​ല​ക്ക​ര സ്വ​ദേ​ശി ശ്രീ​രാ​ഗ് രാ​ധാ​കൃ​ഷ്ണ​ന്‍റേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ഷി​പ്പിം​ഗ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​ണ് ശ്രീ​രാ​ഗി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. തേ​വ​ല​ക്ക​ര ന​ടു​വി​ക്ക​ര ഗം​ഗ​യി​ല്‍ പി.​പി.​രാ​ധാ​കൃ​ഷ്ണ​ന്‍ - ലീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ശ്രീ​രാ​ഗ് രാ​ധാ​കൃ​ഷ്ണ​ന്‍. സ്‌​കോ​ര്‍​പി​യോ മ​റൈ​ന്‍ ക​മ്പ​നി​യി​ല്‍ ഇ​ല​ക്ട്രോ ടെ​ക്‌​നി​ക്ക​ല്‍ ഓ​ഫീ​സ​റാ​യി​രു​ന്നു ശ്രീ​രാ​ഗ്.

ഏ​ഴ് വ​ര്‍​ഷം മു​ന്‍​പാ​ണ് ശ്രീ​രാ​ഗ് ക​മ്പ​നി​യി​ല്‍ ജോ​ലി​ക്ക് പ്ര​വേ​ശി​ച്ച​ത്. ബെ​യ്‌​റോ തു​റ​മു​ഖ​ത്തി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. സീ ​കാ​സ്റ്റ് എ​ന്ന ക​പ്പ​ലി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി 21 ജീ​വ​ന​ക്കാ​രു​മാ​യി പോ​യ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യു​ടെ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Kerala

വൈ​ക്ക​ത്ത് വ​ള്ളം​മു​ങ്ങി കാ​ണാ​താ​യ സു​മേ​ഷി​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു

വൈ​ക്കം: ചെ​മ്പ് മു​റി​ഞ്ഞ​പു​ഴ ന​ടു​തു​രു​ത്ത് ഭാ​ഗ​ത്തു വ​ള്ളം മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി കൊ​റ്റ​പ്പ​ള്ളി​യി​ൽ ക​ണ്ണ​നെ​ന്ന് വി​ളി​ക്കു​ന്ന സു​മേ​ഷി(45) നാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്ച സ​ന്ധ്യ​യ്ക്ക് അ​വ​സാ​നി​പ്പി​ച്ച തി​ര​ച്ചി​ൽ ഇ​ന്നു രാ​വി​ലെ പു​ന​രാ​രം​ഭി​ച്ചു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്നാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ട്ടി​ക്കു​ന്ന് സ്വ​ദേ​ശി സി​ന്ധു മു​ര​ളി​യു​ടെ മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി​യി​ൽ നി​ന്നു വ​ള്ള​ത്തി​ൽ വ​ന്ന​വ​ർ സം​സ്കാ​രം ക​ഴി​ഞ്ഞു തി​രി​ച്ചു പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു വ​ള്ളം മു​ങ്ങി​യ​ത്.

മ​ര​ണ​വീ​ട്ടി​ൽ നി​ന്നു 23 പേ​രു​മാ​യി വ​ന്ന എ​ഞ്ചി​ൻ ഘ​ടി​പ്പി​ച്ച വ​ള്ളം 100 മീ​റ്റ​റോ​ളം മു​ന്നോ​ട്ടു പോ​യ​പ്പോ​ൾ അ​തി​ശ​ക്ത​മാ​യി വീ​ശി​യ കാ​റ്റി​നൊ​പ്പം ഉ​യ​ർ​ന്ന തി​ര വ​ള്ള​ത്തി​ലേ​ക്ക് വെ​ള്ളം ക​യ​റ്റി. നി​മി​ഷ​ങ്ങ​ൾ​ക്ക​കം വ​ള്ളം മു​ങ്ങി​ത്താ​ണു.

സ്ത്രീ​ക​ളും കൗ​മാ​ര​ക്കാ​ര​നു​മ​ട​ക്കം 22പേ​രെ ക​ക്ക​വാ​ര​ൽ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ പെ​രു​മ്പ​ളം സ്വ​ദേ​ശി ശി​വ​ൻ, ന​ടു​ത്തു​രു​ത്തു​കാ​രാ​യ ച​ന്ദ്ര​ൻ, രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ര​ക്ഷി​ച്ചി​രു​ന്നു. ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി കൊ​റ്റ​പ്പ​ള്ളി​യി​ൽ ക​ണ്ണ​നെ​ന്ന് വി​ളി​ക്കു​ന്ന സു​മേ​ഷും(45) അ​യ​ൽ​ക്കാ​ര​നാ​യ അ​നി​ക്കു​ട്ട​നും ക​ര​യി​ലേ​ക്ക് നീ​ന്തി​യെ​ങ്കി​ലും സു​മേ​ഷി​നെ കാ​ണാ​താ​യി. അ​നി​ക്കു​ട്ട​നെ നി​ല​വി​ളി​കേ​ട്ട് വ​ള്ള​ത്തി​ലെ​ത്തി​യ ആ​ൾ ര​ക്ഷി​ച്ചു.

കാ​യ​ലി​ലെ​ത്തു​ന്ന​തി​നു​മു​മ്പ് വ​ള്ളം മു​ങ്ങി​യ​ത് വ​ലി​യ ദു​ര​ന്ത​മൊ​ഴി​വാ​ക്കി. നാ​ട്ടു​കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ആ​ൾ​നാ​ശം കു​റ​ച്ച​ത്. ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​വ​പ്പെ​ട്ട മൂ​ന്നു​പേ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബാ​ക്കി​യു​ള്ള​വ​രെ ബോ​ട്ടി​ൽ പാ​ണാ​വ​ള്ളി​യി​ൽ എ​ത്തി​ച്ചു.

Latest News

Corehub Up